ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ ഷൈനി ഭവനത്തിൽ ഷൈജു ജോണിനെ വീട്ടിൽ കയറി മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊഴുവല്ലൂർ അന്തിക്കാട് പന്തനം പള്ളി രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു.
രഞ്ജിത്ത് ഷൈജുവിനോട് പണം കടം ചോദിച്ചിരുന്നു.. ഇത് നൽകാത്തതിന് വൈരാഗ്യത്തിലായിരുന്നു. 24ന് വൈകിട്ട് 6 മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പി വടികൊണ്ട് ഷൈജുവിനെ തല്ലുകയായിരുന്നു. ഷൈജു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.