തിരുവല്ല: ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ കാണുന്നതിന് പൊതുഇടങ്ങളിൽ സമഗ്രശിക്ഷാ കേരളം 141 ടെലിവിഷനുകൾ സ്ഥാപിക്കുന്നു. ജില്ലയിലെ 11ബി.ആർ.സികൾക്കും ടെലിവിഷൻ വാങ്ങുന്നതിനായി ഒരുലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. ഇതുപ്രകാരം 11ലക്ഷം രൂപയ്ക്ക് വാങ്ങാവുന്ന പരമാവധി ടെലിവിഷൻ സെറ്റുകളായ 141 എണ്ണത്തിന്റെ വിതരണം ഇന്ന് നടക്കും. മലയാലപ്പുഴ പഞ്ചായത്ത് ഹാളിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി അഡ്വ.കെ.രാജു ടി.ടെലിവിഷനുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും.അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.ജി.അനിത,മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജയലാൽ മലയാലപ്പുഴ,ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണഗോപാൽ,പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ.ഹരിദാസ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ.ജെ.ഹരികുമാർ,പത്തനംതിട്ട ഡി.ഇ.ഒ രേണുകാഭായ്,പത്തനംതിട്ട എ.ഇ.ഒ സന്തോഷ്‌കുമാർ,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ രാജേഷ്.എസ് എന്നിവർ സംസാരക്കും.