പത്തനംതിട്ട : അന്യായമായി വർദ്ധിപ്പിച്ച വില വർദ്ധനവ് പിൻവലിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ ശ്രീകോമളൻ ആവശ്യപ്പെട്ടു. ടി.യു.സി.സി ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഓമല്ലൂർ മുരളീധരൻ, പ്രസിഡന്റ് വർഗീസ് തോമസ്, പ്രസന്നൻ പിള്ള, ഓമനക്കുട്ടൻ, അമൽ എന്നിവർ സംസാരിച്ചു.