പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം പഞ്ചായത്തിലെ പറക്കോട് തെക്ക് മണ്ണീറ ഏലായിൽ നെൽക്കൃഷിക്ക് തുടക്കമായി.മെഷീൻ ഉപയോഗിച്ച് ഞാറു നട്ട് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ഒരു ഹെക്ടർ പാടശേഖരത്തിൽ പഞ്ചായത്തിലെ കാർഷിക കർമസമിതി അംഗങ്ങളാണു നെൽക്കൃഷി ചെയ്യുന്നത്.ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി.ലത,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.മോഹനൻ, കാർഷിക വികസനസമിതി അംഗങ്ങളായ തുളസീധരൻ പിള്ള,എസ്.സി ബോസ്, ജി.രാധാകൃഷണൻ,ഇ.എ റഹിം, കമലാസനൻ,കെ.പ്രസന്നൻ,അജി ചരുവിള എന്നിവർ പങ്കെടുത്തു. പഞ്ചായത്തൊട്ടാകെ വാഴ,കിഴങ്ങ് വർഗങ്ങൾ,ഇഞ്ചി എന്നിവയും സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വിപുലമാക്കാനാണ് ഏഴംകുളം പഞ്ചായത്ത് ലക്ഷ്യമിടുന്നത്.