അടൂർ : ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് അനുബന്ധ സൗകര്യങ്ങൾ ഒരുക്കുക,സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഫീസ് അടക്കാൻ സാവകാശം അനുവദിക്കുക,ദേവികയുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിക്കുക,ക്ലാസുകൾ നടത്താതെ നടക്കുന്ന പി.ജി,യുജി പരീക്ഷകൾ മാറ്റിവെക്കുക,കെ.ടി.യു വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുക,പാഠപുസ്തകം വിതരണം ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു അടൂർ നിയോജക മണ്ഡലം കമ്മിറ്റി എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു.കെ.എസ്‌.യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.യു മുൻ ദേശീയ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ,റിനോ പി.രാജൻ,അമ്മു രാജൻ,തൗഫീക്ക് രാജൻ,മനു നാഥ്,അഭി വിക്രം,റോബിൻ ജോർജ് ,ജയ്സൺ മാത്യു,ലിനറ്റ്, അബിൻ ശിവദാസ്,അംജിത് അടൂർ,അനന്തഗോപൻ,വൈഷ്ണവ് രാജീവ്,അജയ് പരമേശ്വരൻ,അലൻ സജി,മീനാക്ഷി,ജഗത്ര,ക്രിസ്റ്റോ,അനന്തകൃഷ്ണൻ,അഭിജിത്ത്,ആഷ്‌ലിൻ,ഷിജോ മംഗലത്ത്,ജെനിൻ,ജെറിന് തുടങ്ങിയവർ സംസാരിച്ചു.