അടൂർ :പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിന് ടി.വി നൽകി പൂർവ വിദ്യാർത്ഥി സംഘടന. കൂലിവേലചെയ്താണ് മകളെ മാതാവ് വളർത്തുന്നത്. 14 വർഷം മുമ്പ് പിതാവ് ഉപേക്ഷിച്ചുപോയതാണ്. അദ്ധ്യാപികയായ സിന്ധു മാധവനാണ് ഇവരുടെ ദുരിതകഥ പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ റോബിൻ ബേബിയെ അറിയിച്ചത്. പൂർവ വിദ്യാർത്ഥികളായ ബിനു സാമുവൽ കാട്ടൂർ, ഷിബു മിത്രപുരം,റോയി കുടശനാട് എന്നിവർ ചേർന്നാണ് ടി.വിക്ക് സാമ്പത്തിക സഹായം നൽകിയത്. ടി.വി കൈമാറുന്ന ചങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻചാർജ് ടി. എസ്. ശ്രീദേവി,, അദ്ധ്യാപകരായ ജോസഫ് ശാസ്താംകോട്ട, സിന്ധു മാധവൻ, ഗ്രാമപഞ്ചായത്തംഗം ഷെല്ലി ബേബി, പൂർവ വിദ്യർത്ഥി സംഘടനാ ഭാരവാഹികളായ വിജയകുമാർ, ജോണിക്കുട്ടി, സജി തങ്കച്ചൻ എന്നിവർ പങ്കെടുത്തു., ലോക് ഡൗൺ കാലത്ത് 40 നിർദ്ധന വിദ്യാർത്ഥികൾക്കും ശുചീകരണ തൊഴിലാളികൾക്കും ഭക്ഷ്യ ധാന്യ കിറ്റും സ്കൂൾ ജംഗ്ഷനിലുള്ള ഓട്ടോറിക്ഷാ തൊഴിലാളികൾക്കും സമീപ പ്രദേശത്തുള്ള 200 കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകളും സംഘടന വിതരണം ചെയ്തിരുന്നു. നേരത്തേ എമിൻ എന്ന വിദ്യാർത്ഥിക്ക് ടി. വി യും പഠന ടേബിളും നൽകിയിരുന്നു