തിരുവല്ല: ചൈനാ അതിർത്തിയിലെ സംഘർഷത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്ന ഇടത് വലത് മുന്നണികൾക്കെതിരെ ബി.ജെ.പി കുറ്റൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി.ജില്ലാ സെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം ധർണ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി കുറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്അനിൽ കുമാർ തലയാർ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജന.സെക്രട്ടറി അനീഷ്‌ വർക്കി,ജില്ലാ കമ്മിറ്റിഅംഗം പ്രസന്ന സതീഷ്, സോമനാഥൻ.കെ.എസ്, സൂരജ്.ആർ.നായർ,സുനിൽകുമാർ, ജയൻ.ടി.ആർ.എ.കെ.വിജയൻ,എസ്. ശ്രീനാഥ് എന്നിവർ സംസാരിച്ചു.