അടൂർ : യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ ഹാൻഡ്സ് ഫ്രീ ഹാൻഡ് വാഷ് ഡിസ്പെൻസർ സ്ഥാപിച്ചു.സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ ഉദ്ഘാടനം ചെയ്തു, അടൂർ മണ്ഡലം പ്രസിഡന്റ് നിധീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. ഗോപു കരുവാറ്റ, അനന്ദു ബാലൻ, അംജത് അടൂർ, അഖിൽ പന്നിവിഴ, എബി തോമസ്, റോബിൻ ജോർജ് എന്നിവർ പങ്കെടുത്തു.