പത്തനംതിട്ട : ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിദ്യാകിരണം,വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ, വിദൂര വിദ്യാഭ്യാസ പദ്ധതികളിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 31നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാഫോറവും കൂടുതൽ വിവരവും www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0468 2325168.