പത്തനംതിട്ട : മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ മുടക്കി നിർമ്മിച്ച മുത്തൂർ തേറ്റാണിശേരിൽ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. മുത്തൂരിൽ ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ചടങ്ങിൽ മാത്യു ടി.തോമസ് എം.എൽ.എ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരുവല്ല മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും.
തിരുവല്ല നഗരസഭയുടെ 39-ാം വാർഡിനേയും പെരിങ്ങര പഞ്ചായത്തിന്റെ ആറാം വാർഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് മുത്തൂർ തേറ്റാണിശേരിൽ പാലം. പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ ഭാഗത്തുനിന്നും തിരുവല്ല മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന ചാലക്കുഴിയിൽ നിന്നും മുത്തൂർ എം.സി റോഡിലേക്കുള്ള ഗതാഗതം ഇതോടെ എളുപ്പമാകും.