പന്തളം : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി. സംഭാവന കൈമാറിയതിന്റെ സർട്ടിഫിക്കറ്റ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ജില്ലാ കളക്ടർ പി.ബി. നൂഹിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി സതീഷ് കുമാർ, ബി.ഡി.ഒ അനു മാത്യു ജോർജ് എന്നിവർ പങ്കെടുത്തു.