പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി പത്തനംതിട്ട സ്വദേശികളായ 258 പ്രവാസികൾകൂടി എത്തി. ഇവരിൽ 62 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലും ആറു ഗർഭിണികൾ ഉൾപ്പെടെ 196 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ട്രെയിനിൽ ഏഴുപേർകൂടി എത്തി
പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ന്യൂഡൽഹി , തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ ബുധനാഴ്ച പത്തനംതിട്ട സ്വദേശികളായ ഏഴു പേർക്കൂടി എത്തി. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്.