തിരുവല്ല: നിരണം സെന്റ് മേരിസ് സ്‌കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 20 കുട്ടികൾക്ക് പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ടി.വി നൽകി. കടപ്ര എസ്.എൻ ഹോസ്പിറ്റൽ ഉടമ എസ്.എൻ ഹരികൃഷ്ണൻ 10 ടി.വിയും തിരുവല്ല റോട്ടറി ക്ലബ് നാല് ടി.വിയും കെ.ജി.എ ഗ്രൂപ്പ് രണ്ടു ടി.വിയും പുത്തൂപ്പള്ളിൽ ഐപ്പ് വർഗീസും വീഴലിൽ ഫിലിപ്പ് വർഗീസും ഓരോ ടി.വി യും പൂർവ വിദ്യാർത്ഥി ഗ്രൂപ്പ് രണ്ട് ടിവിയുമാണ് നൽകിയത്. ഹെഡ്മിസ്ട്രസ് സെലിൻ ജോസഫിന് കൈമാറി. പഞ്ചായത്തംഗം ജോസ് വി.ചെറി, റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ അനിൽ എസ്. ഉഴത്തിൽ, നിരണം പള്ളി ട്രസ്റ്റി എം.വി.എബ്രഹാം, സ്‌കൂൾ മാനേജർ വർഗീസ് എം.അലക്സ്, എസ്. ഹരികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് എബ്രഹാം പെരുമാൾ, റോട്ടറി ക്ലബ് പ്രസിഡന്റ് പ്രമോദ്, സെക്രട്ടറി കെ.ടി.എബ്രഹാം, ഐപ്പ് വർഗീസ് എന്നിവർ പങ്കെടുത്തു.