പത്തനംതിട്ട : വടശേരിക്കര പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹതയുള്ള, വിവിധ കാരണങ്ങളാൽ മസ്റ്ററിംഗ് ചെയ്യാത്ത ഗുണഭോക്താക്കൾക്ക് 29 മുതൽ ജൂലൈ 15 വരെ അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ജൂലൈ 16 മുതൽ 22 വരെ പഞ്ചായത്ത് ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിംഗ് പൂർത്തിയാക്കാമെന്ന് സെക്രട്ടറി അറിയിച്ചു.