പത്തനംതിട്ട : ജില്ലയിൽ ഇന്നലെ നാലുപേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.12ന് കുവൈറ്റിൽ നിന്നെത്തിയ തിരുവല്ല, പൊടിയാടി സ്വദേശിയായ 28 വയസുകാരൻ, 15ന് സൗദിയിൽ നിന്നെത്തിയ അരുവാപ്പുലം ഐരവൺ സ്വദേശിയായ 61 വയസുകാരൻ, 12ന് സൗദിയിൽ നിന്നെത്തിയ എഴുമറ്റൂർ സ്വദേശിയായ 45 വയസുകാരൻ, 15ന് ഡൽഹിയിൽ നിന്ന് എത്തിയ കൊറ്റനാട് സ്വദേശിയായ 51 വയസുകാരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇതുവരെ 267 പേർക്ക് രോഗം സ്ഥിരീകരിച്ചു. 178 പേർ ചികിത്സയിലാണ്. രോഗമുക്തരായവരുടെ എണ്ണം 88. ഇന്ന് ജില്ലയിൽ ആരും രോഗമുക്തരായിട്ടില്ല.