പത്തനംതിട്ട: നരിയാപുരം സെന്റ് പോൾസ് ഹൈസ്‌കൂൾ വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി. ഓൺലൈൻ ക്വിസ്, പോസ്റ്റർ രചന,പ്രസംഗം എന്നിവയിൽ മത്സരം നടത്തി.സമീപ പഞ്ചായത്തിലെ 100 വീടുകളിലേക്ക് നടത്തിയ ഓൺ ലൈൻ സന്ദേശം സ്‌കൂൾ മാനേജർ ബിജു എം.തോമസ് ഉദ്ഘാടനം ചെയ്തു.വിമുക്തി കോർഡിനേറ്റർ കന്നി.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു.റിനി.ടി.മാത്യു,സ്റ്റാഫ് സെക്രട്ടറി വിൽസി ജോർജ്,സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്,ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ എന്നിവർ നേതൃത്വം നൽകി.പ്രഥമാദ്ധ്യാപകൻ തോമസ് മാത്യു.ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.