അടൂർ : മദ്യപാന വിപത്തിനെതിരെ ബോധവത്കരണത്തിനൊപ്പം അത്മപരിശോധനയും വേണമെന്ന് ചിറ്റയം ഗോപകുമാർ എം. എൽ. എ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവൻ സംരംഭമായ ഗാന്ധിഭവൻ ഐ. ആർ. സി.എ ലഹരി വിരുദ്ധ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മിത്രപുരം കസ്തൂർബ ഗാന്ധിഭവനിൽ സംഘടിപ്പിച്ച ലോക ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസ്തൂർബാ ഗാന്ധിഭവൻ വികസന കമ്മറ്റി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷനായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി. സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. ഡി. ബൈജു, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. സന്തോഷ്, അടൂർപ്രസ് ക്ളബ് പ്രസിഡന്റ് അടൂർ പ്രദീപ് കുമാർ, എം. ആർ. ജയപ്രസാദ്, മുരളി കുടശനാട്, സനിൽ അടൂർ, ഐ. ആർ. സി. എ പ്രോജക്ട് ഡയക്ടർ അനിൽ കുമാർ, മാനേജർ ജയകുമാർ എന്നിവർ പ്രസംഗിച്ചു.