പത്തനംതിട്ട : ലോക്ക് ഡൗൺ കാലത്ത് അടഞ്ഞ് കിടന്ന വ്യാപാര സ്ഥാപനങ്ങളുടെയും വാടകക്കെട്ടിടങ്ങളുടെയും വാടക ഇളവ് ചെയ്ത് കൊടുക്കണമെന്ന് ഏകോപന സമിതി ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പലവട്ടം പരാതി നൽകിയെങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സമരമല്ലാതെ മറ്റൊരു പരിഹാരമാർഗമില്ല.അത് കൊണ്ട് മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പിലും ജൂലൈ 2ന് രാവിലെ 10ന് കൊവിഡ് 19 മൂലം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് പ്രതിഷേധ ധർണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.