അടൂർ : ഏഴംകുളം ചിരണിക്കൽ പാലാംകുഴിയിൽ മഴക്കുഴി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ പന്നികൾ ആക്രമിച്ചു. തങ്കമ്മ വാസുദേവൻ, രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. പന്നികളെ കണ്ട് തൊഴിലാളികൾ ചിതറിയോടിയെങ്കിലും പിന്തുടർന്ന് കുത്തുകയായിരുന്നു. തങ്കമ്മയുടെ ഇടതു കൈയുടെ തോൾ ഭാഗത്താണ് കുത്തേറ്റത്. പരിക്കേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 34 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.