കോഴഞ്ചേരി : ബാലസംഘം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ കരുതലിൻ കരം കാമ്പയിനിൽ സി.ഐ.ടി.യു പങ്കാളിത്തം.
ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിൽ പഠിക്കുവാൻ ടി.വി നൽകുന്ന കാമ്പയിനിൽ സി.ഐ.ടി.യു കോഴഞ്ചേരി ഏരിയകമ്മിറ്റി നല്കിയ ടി.വി ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലൻ ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത് സജീവിന് കൈമാറി. സി.ഐ.ടി. യു ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിൻ, പ്രസിഡന്റ് കെ.എം.ഗോപി, സി.പി.എം കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ ,ബാലസംഘം ഏരിയ കൺവീനർ അജിമുഹമ്മദ് ,കോഒാർഡിനേറ്റർ അനു ഫിലിപ്പ് ,നൈജിൽ കെ.ജോൺ, ബെൻസൺ തോമസ്, ആർ. ഡോണി എന്നിവർ സംസാരിച്ചു.