മല്ലപ്പള്ളി:മുണ്ടിയപ്പള്ളി,മടുക്കോലി പരിസരപ്രദേശങ്ങളിൽ പകൽസമയത്ത് വൈദ്യുതി മുടങ്ങുന്നത് ഓൺലൈൻ പഠനത്തിന് പ്രതിസന്ധിയാകുന്നു .ചില ദിവസങ്ങളിൽ രാവിലെ 10ന് ശേഷവും ചിലപ്പോൾ ഉച്ചയ്ക്ക് ശേഷവുമാണ് ഇവിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത്.ഇതുമൂലം വിക്ടേഴ്സ് ചാനലിലൂടെയുള്ള പഠനം അപ്രാപ്യമാകുന്നു. മൊബൈൽ ഫോണിന്റെ സഹായത്തോടെ ഓൺലൈൻ പഠനം നെറ്റ്വർക്ക് കവറേജ് ശരിയായവിധം ലഭിക്കാത്തതുമൂലം പൂർണമായും കാണാൻ കഴിയുന്നില്ല. 10,12 ക്ലാസിലെ കുട്ടികൾക്ക് തുടർച്ചയായി വൈദ്യുതി മുടക്കം പഠനത്തെയും സാരമായി ബാധിക്കുന്നുവെന്ന് പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികൾ പറയുന്നു.പകൽസമയത്ത് ഈ പ്രദേശങ്ങളിൽ പതിവായി വൈദ്യുതിവിതരണം ഉറപ്പാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.