ചെങ്ങന്നൂർ: രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിനു വേണ്ടി ചൈനീസ് പട്ടാളത്തിന്റെ ക്രൂരതയ്ക്ക് ഇരയായി ജീവൻ ബലിയർപ്പിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് എ.ഐ.സി.സി ആഹ്വാനപ്രകാരം ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിച്ച് മാതൃരാജ്യ വീരസ്മൃതിദിനം ആചരിച്ചു. ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ ആദരാഞ്ജലി അർപ്പിച്ച് യോഗം നടത്തി. കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസിന്റെ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എബി കുര്യാക്കോസ്, സുനിൽ പി ഉമ്മൻ, പി.വിജോൺ, സണ്ണി കോവിലകം,കെദേവദാസ്,രാധാകൃഷ്ണപണിക്കർ,സിബീസ് സജി,ശ്രീകുമാർ മുളവേലിൽ, എം.ജി.രാജപ്പൻ, അശോക് പടിപ്പുരയ്ക്കൽ,എൻ.സി.രഞ്ജിത്ത്, സോമൻ പ്ലാപ്പള്ള,പി.സി.തങ്കപ്പൻ, വരുൺ മട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.