27-shibu-rajan
ചെങ്ങന്നൂർ നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകളുടെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവ്വഹിക്കുന്നു. ജോൺ മുളങ്കാട്ടിൽ, പി.കെ.അനിൽകുമാർ, ജി.ഷെറി, എം.നസീർ, സി.ആർ.രജനി, രമ്യാകൃഷ്ണൻ എന്നിവർ സമീപം.

ചെങ്ങന്നൂർ: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസകലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അനിൽകുമാർ, കൗൺസിലർമാരായ രാജൻ കണ്ണാട്ട്,ജോൺ മുളങ്കാട്ടിൽ,സുസമ്മ ഏബ്രഹാം,നഗരസഭാ സെക്രട്ടറി ജി.ഷെറി,പ്ലാൻ കോഓർഡിനേറ്റർ എം.നസീർ, എസ്.സി.പ്രമോട്ടർമാരായ സി.ആർ.രജനി,രമ്യാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ലാപ്‌ടോപ്പുകൾ 10 എണ്ണവും പഠനോപകരണങ്ങൾ 15 എണ്ണവുമാണ് വിതരണം ചെയ്തത്.