27-keezhvaypur-police
കീഴ്വായ്പൂര് എസ്.എച്ച്.ഒ, സി.റ്റിസഞ്ജയ്,എസ്.ഐ കവിരാജൻ,റൈറ്റർ പി.എച്ച് അൻസിമിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റജി സാമുവേലിന്റെയും സാന്നിദ്ധ്യത്തിൽ വീടിന്റെ പണികൾ ആരംഭിച്ചപ്പോൾ

മല്ലപ്പള്ളി: കീഴ്വായ്പൂര് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്വന്തമായി ടി.വി ഇല്ലാത്ത മൂന്ന് കുട്ടികളെ കീഴ്വായ്പൂര് ജനമൈത്രി പൊലീസിന്റെ സഹായത്തോടെ കണ്ടെത്തുകയും തുടർന്ന് പൊലീസ് അസോസിയേഷനും കീഴ്വായ്പൂര് പൊലീസും കൂടി ചേർന്ന് കുട്ടികൾക്ക് ടി.വി നൽകുകയും ചെയ്തു. മല്ലപ്പള്ളി സി.എം.എസ് സ്‌കൂളിന് സമീപം മുള്ളൻകുഴി കോളനിയിലുള്ള കുട്ടിയുടെ വീടിന്റെ ശോചനീയാവസ്ഥ നേരിൽ കാണുകയും തുടർന്ന് തിരുവല്ല ഡി.വൈ.എസ്.പി,ടി.രാജപ്പനും കീഴ്വായ്പൂര് എസ്.എച്ച്.ഒ,സി.ടി സജ്ഞയും ചേർന്ന് ജീവന് തന്നെ ഭീഷണിയാകാവുന്ന നിലയിൽ നിന്നിരുന്ന വീട് പുതുക്കി പണിത് താമസ യോഗ്യമാക്കി കൊടുക്കാനും തീരുമാനിച്ചു.പൂവേലിമല മുള്ളൻകുഴിയിൽ രമേശന്റെ വീടാണ് പുനരുദ്ധരിച്ച് നൽകുന്നത്. ഇന്നലെ രാവിലെ 9ന് കീഴ്വായ്പൂര് സി.ഐ സഞ്ജയ്,എസ്.ഐ കവിരാജൻ,റൈറ്റർ പി.എച്ച് അൻസിമിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവേലിന്റെയും സാന്നിദ്ധ്യത്തിൽ വീടിന്റെ പണികൾ ആരംഭിച്ചു.