ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ ഷൈനി ഭവനത്തിൽ ഷൈജു ജോണിനെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ കൊഴുവല്ലൂർ അന്തിക്കാട് പന്തനംപള്ളി രഞ്ജിത്ത് (27)നെ ചെങ്ങന്നൂർ സി.ഐ.ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. രഞ്ജിത്തും ഷൈജുവുമായി ദീർഘനാളായി വസ്തുതർക്കവും വഴക്കും നിലനിന്നിരുന്നു. 24ന് വൈകിട്ട് 6 മണിയോടെയാണ് ആക്രമണം നടന്നത്. കാലിനും തലയ്ക്കും താടിക്കും പരിക്കേറ്റ ഷൈജു ജോണിനെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.