പത്തനംതിട്ട :ജില്ലയിലെ റമ്പൂട്ടാൻ കൃഷിചെയ്യുന്ന കർഷകരുടെ സൗകര്യാർത്ഥം ഹോർട്ടികോർപ്പ് റമ്പൂട്ടാൻ സംഭരിക്കുന്നു. ലോക്കൽ ഇനത്തിന് കിലോയ്ക്ക് 30 രൂപ പ്രകാരവും വിദേശ ഇനത്തിന് കിലോയ്ക്ക് 60 രൂപ പ്രകാരവും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
ജില്ലയിൽ മൂന്നു സംഭരണ കേന്ദ്രങ്ങളിൽ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സംഭരണം നടത്തുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. റാന്നി തോട്ടമൺ ബി.എൽ.എഫ്.ഒ. (പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം) എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ, സീഡ് ഫാം പുല്ലാട് എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ, കോന്നി ആഗ്രോ സർവീസ് സെന്റർ (ബ്ലോക്ക് ഓഫീസിന് സമീപം) എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സംഭരണം. കർഷകർ ഇനം ഇടകലർത്തി കൊണ്ടുവരാൻ പാടുള്ളതല്ല. നന്നായി പഴുത്ത് പാകമായ റമ്പൂട്ടാൻ വായു സഞ്ചാരമുള്ള പാത്രങ്ങളിൽ ശേഖരിച്ച് കൊണ്ടുവരണം. ഹോർട്ടികോർപ്പ്, ജില്ലാ മാനേജർ ഫോൺ: 9048998558.