പത്തനംതിട്ട: വൈസ്‌മെൻ ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ ഇന്ത്യൻ ഏരിയയുടെ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയനിലെ ഡിസ്ട്രിക്ട് എട്ടിന്റെ 2020-21 ഗവർണറായി വൈസ്‌മെൻ എൻജിനിയർ തോമസ് മാത്യുവിന്റെ സ്ഥാനാരോഹണം നാളെ അടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈസ്‌മെൻ അംഗങ്ങളായ എസ്.മധുകുമാർ,പി.വിജയകുമാർ,പ്രൊഫ. ജി.ജേക്കബ്, കെ.കെ.ഗോപു, എബി തോമസ്,നിഷാ എബി,ബിനു വാരിയത്ത്,അലക്‌സ് മാത്യു എന്നിവർ ഡിസ്ട്രിക്ട് കാബിനറ്റ് അംഗങ്ങളായും ചുമതലയേൽക്കും. മാതൃക സ്വയം പര്യാപ്ത വൈസ്‌മെൻ പദ്ധതിയും ഈ വർഷത്തിൽ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി 100 കുടുംബങ്ങൾ അടങ്ങുന്ന മേഖലയെ ഒരു യൂണിറ്റായി രൂപീകരിച്ച് ദത്തെടുക്കും. സാമൂഹ്യ സാമ്പത്തീക വിദ്യാഭ്യാസ കലാ കായിക ആരോഗ്യ മേഖലകളിൽ വിവിധ പ്രവർത്തനങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.വാർത്താ സമ്മേളനത്തിൽ എൻജിനിയർ തോമസ് മാത്യു,എസ്. മധുകുമാർ,പി. വിജയകുമാർ,ബിനു വാരിയത്ത് എന്നിവർ പങ്കെടുത്തു.