പത്തനംതിട്ട: പെട്രോൾ, ഡീസൽ വിലവർദ്ധനവിന് എതിരെ െഎ.എൻ.ടി.യു.സി പ്രതിഷേധ ധർണ നടത്തി.
ജില്ലാ പ്രസിഡന്റ് എ.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ.ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പി. കെ. ഗോപി, സജി. കെ. സൈമൺ, എ. ഫാറൂഖ്, അജിത് മണ്ണിൽ, എ.സുലൈമാൻ, എസ്. സുൽഫി, ഇസ്മായിൽ, ഹാറൂൺ എന്നിവർ പ്രസംഗിച്ചു.