തിരുവല്ല: ഡി.വൈ.എഫ്.ഐ റീസൈക്കിൾ കേരളയുടെ ഭാഗമായി ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മുണ്ട് വിൽപ്പനയുടെ ഉദ്ഘാടനം നടൻ അയിരൂർ മോഹനനു നൽകി മുൻ എം.എൽ.എ കെ.സി രാജഗോപാലൻ നിർവഹിച്ചു.ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ.മനു, എൽ.സി സെക്രട്ടറി രവി പ്രസാദ്, ഹെഡ് ലോഡ് വർക്കേഴ്സ് (സി.ഐ.ടി.യു) യൂണിയൻ ഏരിയാ സെക്രട്ടറി കെ.ബാലചന്ദ്രൻ,മേഖലാ സെക്രട്ടറി സന്തോഷ്, ബാലസംഘം ഏരിയാ കൺവീനർ ഷിനിൽ ഏബ്രഹാം എന്നിവർ പങ്കെടുത്തു.