അടൂർ : മണ്ണടി 169-ാം എസ്.എൻ.ഡി.പി ശാഖായോഗം പരിധിയിൽ ശാഖായോഗം മുൻ ഭാരവാഹികളുടെയും സമുദായ അംഗങ്ങളായ സുമനസുകളുടെയും സഹായത്തോടെ രണ്ടാം ഘട്ട ചികിത്സാ ധനസഹായങ്ങൾ വിതരണം ചെയ്തു. പാറയിൽ ഷിലാ സുരേന്ദ്രൻ, അയണിവിളയിൽ ദേവസേന,അമ്മാശേരിൽ രവി എന്നിവർക്കാണ് ചികിത്സാ സഹായം ലഭ്യമാക്കിയത്. ചടങ്ങിൽ യുത്ത് മൂവ്മെന്റ് താലൂക്ക് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി,വനിത സംഘം മുൻ താലൂക്ക് ട്രഷർ വിനി സന്തോഷ്,മുൻ ശാഖാ സെക്രട്ടറി രാജൻ മാരായിക്കോട്,മുൻ ശാഖാ പ്രസിഡന്റ് വി.പ്രസാദ് ,ശാഖാ അഡ്മിനിസ്ട്രറ്റിവ് കമ്മിറ്റി അംഗം അനിൽ, ഉണ്ണി പാറ തുണ്ടിൽ എന്നിവർ പങ്കെടുത്തു.