തിരുവല്ല: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി കുടുംബ സാന്ത്വന പെൻഷൻ ഗുണഭോക്താക്കളിൽ നിലവിൽ പെൻഷൻ ലഭിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ്‌ ചെയ്യുന്നതിന് നാളെ മുതൽ ജൂലൈ 15 വരെ അവസരം ലഭിക്കും. മസ്റ്ററിംഗ്‌ ചെയ്യാത്തവർക്ക് അടുത്ത ഗഡു പെൻഷൻ ലഭിക്കുന്നതല്ല. ഗുണഭോക്താക്കൾ ആധാർ കാർഡ്, പെൻഷൻ നമ്പർ സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ്‌ നടത്തിയശേഷം ഇതുസംബന്ധിച്ച രസീത് വാങ്ങി സൂക്ഷിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0469 2603074.