28-intuc-cgnr

ചെങ്ങന്നൂർ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഇന്ധനക്കൊള്ള അവസാനിപ്പിക്കുക, പുതിയ പാഠ്യപദ്ധതിയനുസരിച്ച് എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. വി.എൻ.രാധാകൃഷ്ണപണിക്കർ, ജോർജ് തോമസ് ഇടനാട്, എം.ആർ.സന്തോഷ് കുമാർ, ജിജി കുമാർ, പി.ജി.വിദ്യാധരൻ, തങ്കൻവാവ, അജിത്കുമാർ, സിനിലാൽ എന്നിവർ പ്രസംഗിച്ചു.