
ചെങ്ങന്നൂർ: വൃദ്ധ ദമ്പതികളെ വീട്ടിൽ കയറി മർദ്ദിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പുലിയൂർ പേരിശ്ശേരി ഗ്രേയ്സ് കോട്ടേജിൽ ജോമോൻ (40) നെ റിമാൻഡ് ചെയ്തു.
പുലിയൂർ പേരിശ്ശേരി കൊച്ചുപുരയ്ക്കൽ തമ്പി (79), ഭാര്യ സുമതി (69) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. തമ്പിയുടെ വീട്ടുമുറ്റത്ത് അയൽവാസിയായ ജോമോന്റെ വളർത്തുനായ മലമൂത്ര വിസർജ്ജനം നടത്തിയത് ചോദ്യം ചെയ്തതിന്റെ വിരോധമാണ് ആക്രമത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ജോമോൻ കയ്യിൽ കരുതിയിരുന്ന കമ്പുമായി തമ്പിയുടെ വീട്ടിൽ പ്രവേശിച്ചു. അസഭ്യം വിളിച്ചുകൊണ്ട് തമ്പിയെ കസേരയിൽ നിന്ന് തളളി താഴെയിട്ടശേഷം മർദ്ദിക്കുകയായിരുന്നു. തമ്പിയുടെ കൈയ്ക്ക് പൊട്ടലുണ്ടായി.
തമ്പിയെ തല്ലുന്നതു കണ്ട് ഓടി വന്ന ഭാര്യയെയും മർദ്ദിച്ചു.