തിരുവല്ല: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന്റെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടത്തി.എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിന്റിക്കേറ്റ് അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു.റിട്ട.അദ്ധ്യാപകൻ എ.വി.ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.റവ.ജോയ്‌സ് ജോൺ, റവ.ഷിബു പോൾരാജ്, ജോസഫ് ചാക്കോ, ബാബു മോഹൻ, പി.പി.ജോൺ,ജോസ്, പി.രാജീവ്,ലാലുപോൽ,രാജൻ മാത്യു എന്നിവർ സംസാരിച്ചു.