പത്തനംതിട്ട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 29ന് രാവിലെ 10 മുതൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, അഡ്വ. കെ. ശിവദാസൻ നായർ, പഴകുളം മധു, പി. മോഹൻരാജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി ളഎന്നിവർ ഉദ്ഘാടനം ചെയ്യും.