കോന്നി: ചൈന ജംഗ്ഷന്റെ പേര് മാറ്റി ഗുരുമന്ദിരം ജംഗ്ഷനെന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് തപസ്യ കലാ സാഹിത്യവേദി കോന്നി താലൂക്ക് സമിതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിലിന് നിവേദനം നൽകി. ശ്രീനാരായണഗുരു നേരിട്ട് രജിട്രേഷൻ നൽകിയ എസ്.എൻ.ഡി.പി. യോഗത്തിന്റെ ശാഖയും ഗുരുമന്ദിരവും സ്ഥിതി ചെയ്യുന്ന ജംഗ്ഷൻ കൂടിയാണിത്. തപസ്യ താലൂക്ക് സമിതി സെക്രട്ടറി എം.സുരേഷ്,ആർ. രമേശൻ,ടി.ബിനോയ് ആർ.പദ്മകുമാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.