പത്തനംതിട്ട : അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിൽ നിന്നും ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കുന്ന കൊവിഡ് 19 ധനസഹായമായ 1000 രൂപയ്ക്കുള്ള അപേക്ഷ ഇതുവരെ സമർപ്പിക്കാത്ത അംഗങ്ങൾ http://boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.പുതുക്കിയ നിരക്കിൽ തുക ഒടുക്കാത്ത പഴയ പദ്ധതികളായ കേരള കൈതൊഴിലാളി,ബാർബർ ആൻഡ് ബ്യൂട്ടീഷൻ, ക്ഷേത്രജീവനം, അലക്ക്, പാചകം, ഗാർഹികം എന്നീ ക്ഷേമപദ്ധതികളിൽ നിലനിൽക്കുന്ന ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത അംഗങ്ങൾക്കും ഈ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.