28-macfast
തിരുവല്ല മാക് ഫാസ്ര് കോളേജ് ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നു

തിരുവല്ല : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചെടികൾ തിരുവല്ല മാക് ഫാസ്ര് കോളേജ് വിതരണം ചെയ്തു. അറിവും അതിജീവനവും പദ്ധതിയുടെ ഭാഗമായാണ് നെല്ലി, ചെറുനാരകം, മാതളനാരകം എന്നീ ചെടികളുടെ തൈകൾ ജനങ്ങൾക്ക് വീട്ടുവളപ്പിൽ കൃഷി ചെയ്യാനായി നൽകിയത്.കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ,തിരുവല്ല മാക്ഫാസ് കോളേജും,കമ്മ്യൂണിറ്റി റേഡിയോ എഫ്എം ആയ റേഡിയോ മാക്ഫാസ്റ്റും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് അറിവും അതിജീവനവും.കൊവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കോളേജിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങളാണ് തൈകൾ വിതരണം ചെയ്തത്. മാക്ഫാസ്റ്റ് കോളേജിലെ പ്രിൻസിപ്പൽ റവ.ഫാ ചെറിയാൻ ജെ.കോട്ടയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.നാഷണൽ മെഡിസിൻ പ്ലാന്റ് ബോർഡ് (എൻ.എം.ബി.പി) ഗവ.ഓഫ്.ഇന്ത്യയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ചെടികളുടെ വിതരണത്തിന് മേൽനോട്ടം വഹിച്ച പവിൻ തടത്തിൽ,എൻ.എം.ബി.പി പ്രൊജ്ര്രക് കോർഡിനേറ്റർ ബിജു ധർമ്മപാലൻ,സജി വർഗീസ്എന്നിവർ പദ്ധതിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തു.