പത്തനംതിട്ട : ഫെഡറൽ ബാങ്ക് ജീവനക്കാരായ സുഹൃത്തുക്കൾ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം വിനിയോഗിച്ച് നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനായി രണ്ട് ടി.വി വാങ്ങി ജില്ലാ ഭരണകൂടത്തിന് കൈമാറി. ആറന്മുള സ്വദേശി കൃഷ്ണജിത്ത്,പന്തളം സ്വദേശി ദീപു ജോൺസൺ, കോഴഞ്ചേരി സ്വദേശിനി അഞ്ജന എന്നിവർ ചേർന്നാണ് 32 ഇഞ്ചിന്റെ രണ്ട് എൽ.ഇ.ഡി ടിവികൾ വാങ്ങി നൽകിയത്.ജില്ലാ കളക്ടർ പി.ബി.നൂഹ് ടി.വികൾ ഏറ്റുവാങ്ങി. ജില്ലാ ഫയർ ഓഫീസർ വി. വിനോദ് കുമാർ,കൃഷ്ണജിത്ത്,ദീപു ജോൺസൺ എന്നിവർ പങ്കെടുത്തു.