പത്തനംതിട്ട : ടിവി ഇല്ലാതെ ഓൺലൈൻ ക്ലാസ് മുടങ്ങിയ തോട്ടുപുറം പ്രക്കാനം 4-ാം വാർഡിലെ കുട്ടികൾക്ക് ടി.വി കൈമാറി. വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ വീണാ ജോർജ് എം.എൽ.എ കുടുംബത്തിന് ടിവി കൈമാറി, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ,സമിതി ജില്ലാ കമ്മിറ്റി അംഗം ഷെമീർ ബീമ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ റാഫി ഗോൾഡൻ,നൗഷാദ് കൈരളി,ജയ്‌സൺ,വിപിൻദാസ് സോജ, തുടങ്ങിയവർ പങ്കെടുത്തു.