അടൂർ : എല്ലാത്തരം കാർഷിക ഉൽപ്പന്നങ്ങളും സംഭരിച്ച് കർഷകർക്ക് ന്യായവില ഉറപ്പാക്കി വിതരണം ചെയ്യുക എന്ന ലക്ഷ്യവുമായി രൂപീകരിച്ച ജില്ലാ കാർഷിക വിപണന സഹകരണ സംഘത്തിന്റ പുതിയ ഓഫീസ് മണ്ണടിയിൽ തുടങ്ങി. കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് അഡ്വ.എസ്.മനോജ് അദ്ധ്യക്ഷനായിരുന്നു.സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി.ഡി ബൈജു,പി.ബി ഹർഷകുമാർ,ഏരിയ കമ്മിറ്റി അംഗം കെ.സാജൻ,സംഘം സെക്രട്ടറി കെ.എസ് പ്രദീപ് എന്നിവർ സംസാരിച്ചു. സംഘത്തിന്റെ നേതൃത്വത്തിൽ ഉല്പാദിപ്പിച്ച ഒന്നരലക്ഷം പച്ചക്കറിതൈകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തു.50,000രത്തിലധികം പച്ചക്കറിതൈകൾ വിപണനത്തിന് തയാറായുണ്ട്.തെങ്ങ്,മാവ്,പ്ലാവ് ഉൾപ്പടെയുള്ള എല്ലാവിധ ഫലവൃക്ഷതൈകളും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തു. ന്യായവിലയിൽ കർഷകർക്ക് നടീൽ വസ്തുക്കൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഉല്പാദനവും വിതരണവും നടക്കുന്നത്.വിവിധ പ്രാഥമിക സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ 500 ലധികം കർഷക കൂട്ടായ്മകൾ രൂപീകരിച്ചു.രജിസ്റ്റർ ചെയ്തിട്ടുണ്ട്.ശാസ്ത്രീയമായ കൃഷിരീതി നടപ്പിലാക്കുന്നതിനുള്ള പരിശീലന പരിപാടികളും ,കാർഷികവൃത്തിക്കാവശ്യമായ ഉല്പന്നങ്ങളുടെ നിർമ്മാണം എന്നിവയും നടന്നു വരുന്നതായി സംഘം പ്രസിഡന്റ് അഡ്വ.എസ് മനോജ് പറഞ്ഞു.