tv
എൻ.എം.ആർ ഫൗണ്ടേഷനും ഫെയ്സ് ഓഫ് തിരുവല്ലയും ചേർന്ന് നൽകുന്ന സ്മാർട്ട് ടെലിവിഷനുകളുടെ വിതരണ ഉദ്ഘാടനം ഫൗണ്ടേഷൻ ചെയർമാൻ എൻ.എം.രാജു നിർവഹിക്കുന്നു

തിരുവല്ല: ഓൺലൈൻ പഠനസൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് എൻ.എം.ആർ ഫൗണ്ടേഷനും ഫെയ്സ് ഓഫ് തിരുവല്ല കൂട്ടായ്മയും ചേർന്ന് സ്മാർട്ട് ടി.വികൾ വിതരണം ചെയ്തു. ആദ്യഘട്ടമായി 10 ടി.വികളാണ് നൽകിയത്. ഫൗണ്ടേഷൻ ചെയർമാൻ എൻ.എം.രാജു വിതരണ ഉദ്ഘാടനം നിർവഹിച്ചു.എൻ.സി.എസ് ഫിനാൻസ് സി.ഇ.ഒ കുര്യൻ പി.ഏബ്രഹാം,വൈസ് പ്രസിഡന്റ് ഏബ്രഹാം പി.ജോൺ,കോർപ്പറേറ്റ് ജെ.എം.ഡിമാരായ അലൻ ജോർജ്,ആൻസൺ ജോർജ്, ഫൗണ്ടേഷൻ അംഗം കെ.കൃഷ്ണകുമാർ,ഫെയ്സ് ഓഫ് തിരുവല്ല സെക്രട്ടറി സഞ്ജീവ് വർമ്മ എന്നിവർ സംസാരിച്ചു.