പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ആറു പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 15ന് സൗദിയിൽ നിന്നെത്തിയ അരുവാപ്പുലം സ്വദേശിയായ 32 വയസുകാരൻ, 13ന് കുവൈറ്റിൽ നിന്നെത്തിയ പ്രമാടം മല്ലശേരി സ്വദേശിയായ 22കാരൻ. 21ന് ദുബായിൽ നിന്നെത്തിയ മുണ്ടുകോട്ടയ്ക്കൽ സ്വദേശി 35കാരൻ. 16ന് കുവൈറ്റിൽ നിന്നെത്തിയ കൊടുമൺ, പുതുമല സ്വദേശിയായ 27കാരൻ. 15ന് ഡൽഹിയിൽ നിന്നെത്തിയ ഇരവിപേരൂർ സ്വദേശിനിയായ 25 വയസുകാരി. 12ന് ഡൽഹിയിൽ നിന്ന് എത്തിയ നാറാണംമൂഴി അടിച്ചിപ്പുഴ സ്വദേശി 41 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ ആകെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 14 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 102 ആണ്. നിലവിൽ പത്തനംതിട്ട ജില്ലയിൽ 170 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 164 പേർ ജില്ലയിലും, ആറു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയിൽ നിന്നുമുളള ഓരാൾ പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്.