ചെങ്ങന്നൂർ: സി.പി.എം കോൺഗ്രസ് ഭാരതവിരുദ്ധ കുട്ടുകെട്ടിനെതിരെയും ചൈനീസ് അതിക്രമണത്തിനെതിരെയും ബി.ജെ.പി ആലാ കമ്മിറ്റിയുടെ പ്രതിഷേധിച്ചു. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ് സതീഷ് കുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ജി മഹേഷ് കുമാർ, ഒ.ബി.സി മണ്ഡലം പ്രസിഡന്റ് സന്തോഷ് കൊച്ചു കണ്ണാട്ട്, ജയശ്രീ ആലാ, ടി.സി രാജീവ്, മനോജ് പൂമല,രാമചന്ദ്രൻ മാലിയിൽ എന്നിവർ നേതൃത്വം നൽകി.