29-pamba-theeram
സ്വകാര്യ വെക്തി മണ്ണിട്ട് നികത്തി കൈയ്യേറിയ സ്ഥലവും, മണ്ണെടുത്ത് കുഴിയായ പമ്പാതീരവും

ചെങ്ങന്നൂർ: സ്വകാര്യ വ്യക്തികൾ കൈയേറിയ പമ്പാനദിയുടെ പുറംമ്പോക്ക് ഒഴിപ്പിക്കാൻ കളക്ടറുടെ ഉത്തരവ്.പാണ്ടനാട് വില്ലേജ് ഒന്നാം വാർഡ് കോട്ടയം മുറിയിൽ റീസർവേ 637ൽ പെട്ട 1.21 ആർ പുറമ്പോക്ക് ഭൂമിയും,ബ്ലോക്ക് 5ൽ റീസർവേ 637ൽ പെട്ട 02.18 ആർ പമ്പാതീരവും പമ്പാനദി കുളിക്കടവിലേക്കുള്ള പൊതു നടവഴിയും തടഞ്ഞ് കൈയേറ്റം നടത്തിയതിനാൽ സ്ഥലവാസികളായ പാണ്ടനാട് നോർത്ത് തറയിൽ വീട്ടിൽ കമലാസനൻ, വാക്കുംമുറിയിൽ വിശാഖം വീട്ടിൽ വാസുദേവൻ പിള്ള എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.സർവേ നമ്പർ 33/11 2ൽ പെട്ട വസ്തുവിന്റെ തെക്കുവശം ചേർന്ന് കിടക്കുന്ന റീസർവേ 637ൽ 1.21 ആർ പുറമ്പോക്ക് ഭൂമിയിൽ അയൽവാസി കൈയേറ്റം നടത്തുന്നതായി സ്ഥലവാസിയായ പാണ്ടനാട് നോർത്ത് തറയിൽ വീട്ടിൽ കമലാസനൻ റവന്യൂ മന്ത്രിയ്ക്കും,പ്രതിപക്ഷ നേതാവ്,വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർക്കും പരാതി നൽകിയിരുന്നു.ബ്ലോക്ക് 5ൽ റീസർവേ 637ൽ പെട്ട 02.18 ആർ,പമ്പാതീരത്ത് പി.ഡബ്ല്യ.ഡി യുടെ സംരക്ഷണ ഭിത്തിയുടെ മുകളിൽ പണ്ടനാട് പഞ്ചായത്ത് മുൻ അംഗംഒന്നര മീറ്റർ ഉയരത്തിൽ മണ്ണടിച്ച് ഉയർത്തി 36 മീറ്റർ നീളത്തിലും,5 മീറ്റർ വീതിയിലും ഭൂമി കൈയേറ്റം നടത്തി. അശാസ്ത്രീയമായ രീതിയിൽ നദീതീരത്ത് കല്പടവുകളും കെട്ടി.പ്രസ്തുത സ്ഥലത്ത് കൃഷിയുംനടത്തി. ഇതു സംബന്ധിച്ച് പാണ്ടനാട് നോർത്ത് വിശാഖം വീട്ടിൽ വാസുദേവൻ പിള്ളയാണ് 2017 മേയിൽ ചെങ്ങന്നൂർ ആർ.ഡി.ഒ യ്ക്ക് പരാതി നൽകിയത്. ഇതിനെതിരെ ആർ.ഡി.ഒ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് വകവെയ്ക്കാതെ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം തുടർന്നു.വീണ്ടും പരാതി നൽകിയതിനേത്തുടർന്ന് റവന്യു ഉന്നത ഉദ്യോഗസ്ഥർ എത്തി സ്ഥലം സന്ദർശിച്ച് കൈയേറ്റം സ്ഥിരീകരിച്ച് ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിച്ചു. കൈയേറിയ ഭൂമിയിൽ കാർഷിക വിളകളും, ഫലവൃക്ഷങ്ങളും നട്ട് പിടിപ്പിച്ച് കൃഷി ചെയ്തുവരുന്നതായി താലൂക്ക് സർവേയറുടെ 2017ലെ കൈയേറ്റം വ്യക്തമായി തിട്ടപെടുത്തിയ സ്‌കെച്ചിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ പാണ്ടനാട് വില്ലേജ് ഓഫീസർ ആലപ്പുഴ കളക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

പമ്പാഇറിഗേഷന്റെ കൂടി അനുവാദം വേണം,അഡീ.തഹസീൽദാർ

കൈയേറ്റം ഒഴിപ്പിക്കാൻ പമ്പാ ഇറിഗേഷന്റെ അനുവാദം കൂടി ആവശ്യമാണെന്നും ഇതിനായി ഇറിഗേഷൻ വകുപ്പിന്റെ അനുമതിക്കുവേണ്ടി കത്തയക്കുമെന്നും ഭൂരേഖ തഹസീൽദാർ പറഞ്ഞു. ഇതു സംബന്ധിച്ച് കൈയേറ്റക്കാരൻ ആർ.ഡി.ഒയ്ക്ക് നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ആർ.ഡി.ഒ യുടെ ഉത്തരവിൽ പറയുന്നത്.കൽപ്പടവുകൾ കെട്ടി കോൺക്രീറ്റ് ചെയ്തത് യാതൊരു വിധ അനുമതിയും കൂടാതെയുള്ള അനധികൃത നിർമ്മാണമാണമാണ്. ഇറിഗേഷൻ വകുപ്പിന്റെ അതിർത്തി കക്ഷിയുടെ അനധികൃത നിർമ്മാണവുമായി ബന്ധമില്ല എന്നാണ്. ഈ അപ്പീൽ വിധിയുടെ അടിസ്ഥാനത്തിലാണ് കളക്ടർ കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവ് നൽകിയത്.