മല്ലപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹ സമിതിയംഗം എ.ഡി ജോൺ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.റെജിമോൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ജി സാബു,ബിജു പുറത്തുടൻ,ജോയി തോട്ടുങ്കൽ,മധു പുന്നാനി,റെജി പമ്പഴ,മോനി ഇരുമേട,സജി തോട്ടത്തിൻ മലയിൽ,ബിജി അനിൽ,ഷിബു പാറടിയിൽ,കുഞ്ഞുമോൻ കൊല്ലാത്തോട്ടത്തിൽ എന്നിവർ സംസാരിച്ചു.