പന്തളം:പന്തളത്തെ വാട്‌സാപ്പ് കൂട്ടായ്മയായ പന്തളം ന്യൂസ്‌വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ടെലിവിഷൻ സെറ്റ് വാങ്ങി നൽകുന്നതിനായി ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ ധനസമാഹരണം നടത്തി. ഇതിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് ആദ്യം പന്തളം പെരുമ്പുളിക്കൽ എസ്. ആർ. വി യു.പി. സ്‌കൂളിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികൾക്ക് ടി.വി വാങ്ങി നൽകി.ഗ്രൂപ്പ് അഡ്മിൻ മാരായ സോപാനം ശ്രീകുമാർ, പ്രദീപ് കുരമ്പാല,ശ്രീകുമാർ പന്തളം,ഹെഡ്മിസ്ട്രസ് മിനി അദ്ധ്യാപിക രശ്മി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രണ്ടാമതായി പന്തളം തോട്ടക്കോണം സ്‌കൂളിൽ പഠിക്കുന്ന കുട്ടിക്ക് ഗ്രൂപ്പിന്റെ വകയായുള്ള ടി.വി ഗ്രൂപ്പ് അഡ്മിൻ മാരായ സോപാനം ശ്രീകുമാർ,പ്രദീപ് കുരമ്പാല എന്നിവർ നൽകി.അദ്ധ്യാപികമാരായ ശ്രീകല കെ.ജയന്തി എൻ.ജി,കുമാരി ബിന്ദു.എം, ലതാചബി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൊവിഡ് ദുരിതമനുഭവിക്കുന്ന നിർദ്ധനരായിട്ടുള്ള രോഗികൾക്ക് നൽകുന്നതിനായി 25000/ രൂപ വിലവരുന്ന ജീവൻരക്ഷാ മരുന്നുകൾ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പന്തളം ജനമൈത്രി പൊലീസിന് കൈമാറിയി. രക്തദാനം, ആതുരസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ മുൻപന്തിയിലാണ് പന്തളത്തെ ഏത് വിഭാഗത്തിൽ പെട്ട ആളുകൾ അടങ്ങുന്ന ഈ കൂട്ടായ്മ.