ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയുടെ ചുറ്റുമതിൽ കാലപ്പഴക്കം മൂലം ഏതുനിമിഷവും നിലംപതിച്ചേക്കാം.
കഴിഞ്ഞ മാസം മതിലിന്റെ ഒരുഭാഗം ഇടിഞ്ഞു നഗരസഭയിലെ ജീവനക്കാരൻ അജിക്ക് പരിക്കേറ്റിരുന്നു. നഗരസഭാ ചെയർമാൻ കെ. ഷിബുരാജൻ കെ.എസ്.ആർ.ടി.സി ചീഫ് എൻജിനിയർ ആർ. ഇന്ദുവിന് നൽകിയ നിവേദനത്തെ തുടർന്ന് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മതിൽ അപകടാവസ്ഥയിലാണെന്ന് വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മതിൽ പൂർണമായും പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാൻ കഴിയില്ലെന്നും അതിനാൽ മതിലിന് ഉയരം കുറയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ബഥേൽ ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ, നഗരസഭാ കാര്യാലയം, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് നഗരത്തിലെ തിരക്കൊഴിഞ്ഞ് സഞ്ചരിക്കാവുന്ന പാതയാണ് സ്റ്റാൻഡിന്റെ പിന്നിലുള്ളത്.
ഡിപ്പോയുടെ സെപ്ടിക്ക് ടാങ്ക് നിറഞ്ഞ് ഒഴുകി കക്കൂസ്
മാലിന്യം മതിലിന്റെ വിടവുകളിലൂടെ റോഡിലേക്ക് ഒഴുകുന്നതും ദുരിതമാവുകയാണ്. രൂക്ഷമായ ദുർഗന്ധമാണിവിടെ.
അശാസ്ത്രീയമായി നിർമ്മിച്ച ശൗചാലയം അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിപണിയണം. അപകടകരമായ മതിൽ നീക്കം ചെയ്യണം.
പ്രദേശവാസി