തിരുവല്ല: നഗരസഭാ 38 -ാം വാർഡിലെ കോട്ടാലി സിറ്റിസൺ പാലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.പ്രസിഡന്റ് സജി എം.മാത്യു ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ഷാജി ടി.ഡി. അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് സെക്രട്ടറി രാജേഷ് മലയിൽ,ബ്ളോക്ക് സെക്രട്ടറിമാരായ ബിജിമോൻചാലാക്കേരി, നെബു കോട്ടക്കൽ,സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി എ.ജി ജയദേവൻ,രാമചന്ദ്രൻ കാഞ്ഞിരംകാലായിൽ, വിനോദ് മംബലത്ത്,കൊച്ചുമോൻ,സാം,ആർ.സോമൻ,ഷിബു കണ്ണോത്ത്,കുഞ്ഞ്കുഞ്ഞ്കുട്ടി അമീർ ഷാ,അലീംഷാ,അനിൽദാസ്,വിച്ചു,ശ്രീജിത്ത്,വിനു എ.പി എന്നിവർ സംസാരിച്ചു.