ചെങ്ങന്നൂർ: കഴിഞ്ഞ മാസം കല്ലിശേരിയിലും പരിസരപ്രദേശങ്ങളിലും വീശിയടിച്ച ചുഴലി കാറ്റിൽ വീടിന്റെ മേൽകൂര പൂർണമായും തകർന്നുപോയ ഉമയാറ്റുകര കരിക്കല കുഴിയിൽ വത്സമ്മ സോമന്റെ വീടാണ് എന്റെ കല്ലിശേരി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പുതുക്കി നിർമ്മിച്ചു നൽകിയത്.വത്സമ്മയുടെ പുരയുടെ ചുവരുകൾ ഭാഗികമായി മാത്രമാണ് തേച്ചിട്ടുള്ളത്.വീടിനകം തറയുടെ പണികൾ പൂർത്തിയാക്കാതെയും കിടക്കുകയായിരുന്നു.നിർദ്ധനരായ ഇവരുടെ അവസ്ഥ അറിഞ്ഞ എന്റെ കല്ലിശേരി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഈ ഭവനം സന്ദർശിക്കുകയും പിന്നീട് നവീകരിക്കുകയും ചെയ്തു.പുതുതായി നിർമ്മിച്ച ഈ വീടിന്റെ താക്കോൽദാനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ചുരുങ്ങിയ സമയം കൊണ്ട് ഈ വീട് പണി പൂർത്തീകരിച്ചു തന്ന ഭദ്രനെ ആദരിച്ചു. ജിനു ചെട്ടിപ്പറമ്പിൽ ഒരു മാസത്തേക്കുള്ള ഭഷ്യ ധാന്യങ്ങളും നൽകി. ചടങ്ങിൽ ഗ്രൂപ്പ് പ്രസിഡന്റ്‌സജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുമോൻ പി.എസ്,കവി ഒ.എസ് ഉണ്ണികൃഷ്ണൻ,വത്സമ്മ സുരേന്ദ്രൻ,മനു തെക്കത്തേടത്ത്,കൺവീനർ സിബു ബാലൻ,ട്രഷറർ സോബിൻ തോമസ്, ജിബി കീക്കാട്ടിൽ,ദേവദാസ്, ലിജു, മോൻസി മോടിയിൽ എന്നിവർ സംസാരിച്ചു.